ഡല്‍ഹിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി: വാഹനങ്ങള്‍ക്ക്​ തീയിട്ടു

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കോടതി വളപ്പില്‍ വച്ചാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

കൂടുതല്‍ പൊലീസുകാര്‍ സംഭവ സ്ഥലത്ത്​ എത്തിയിട്ടുണ്ട്​. സ്ഥിതി നിയ​ന്ത്രണ​ വിധേയമാക്കാനുള്ള ശ്രമങ്ങളാണ്​ ഇവര്‍ നടത്തുന്നത്​. തീയണക്കാനായി ഫയര്‍ഫോഴ്​സും രംഗത്തുണ്ട്​.

error: Content is protected !!