കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഇന്ന്‍ ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കശ്മീര്‍: ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഇന്ന് രേഖാപരാമായി ഒഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഔദ്യോഗിക വസതികളില്‍ ജീവിതകാലം മുഴുവന്‍ താമസിക്കാനുള്ള അനുമതി സംസ്ഥാന പുനസംഘടന ബില്ലില്‍ നിന്ന് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുളളയ്ക്കും ഇക്കാര്യത്തില്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം.

2019 ഒക്ടോബര്‍ 31ന് ജമ്മുകശ്മീര്‍ പുനസംഘടന ബില്‍ നടപ്പായതോടെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലാതായി. ഇതില്‍ പ്രധാനമായിരുന്നു ജീവിതകാലം ആകെ ബംഗ്ലാവുകള്‍ ഉപയോഗിക്കാനുള്ള അവകാശം.

വാടകയില്ലാതെയാണ് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഒഴിഞ്ഞുപോകാനുള്ള അന്ത്യശാസനം. ശനിയാഴ്ച രേഖാപരമായി ഒഴിഞ്ഞില്ലെന്‍കില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്.

error: Content is protected !!