നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ജോസ് തോമസ് മരിച്ചത് . നടനും നാടക ചലച്ചിത്ര പ്രവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ്  . സംസ്കാരം പിന്നീട് നടക്കും. കോട്ടയം കുടമാളൂർ സ്വദേശിയാണ്.

ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്ന അദ്ദേഹം ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

അൻപതിലേറെ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്.

error: Content is protected !!