ഇടുക്കി ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍റണ്‍: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ ഇന്ന് നടത്തും. ചൊവ്വാഴ്ച രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് ട്രയല്‍ റണ്‍ നടത്തുക. ഈ അവസരത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!