ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളിൽ നാ​ശം വി​ത​ച്ച് വ്യാ​പ​ക മ​ഴ : ദുബായ് മാളിലും വെള്ളം കയറി

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളിൽ നാ​ശം വി​ത​ച്ച് വ്യാ​പ​ക മ​ഴ. യു​എ​ഇ​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ പെ​യ്ത മ​ഴ വി​മാ​ന സ​ർ​വീ​സു​ക​ളെ​യും ബാ​ധി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ പ്ര​ധാ​ന ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍ വെ​ള​ളം നി​റ​ഞ്ഞ​ത് ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

ദു​ബാ​യ് മാ​ളി​ലെ ചി​ല ഷോ​പ്പു​ക​ളി​ലും മ​ഴ​വെ​ള്ളം ക​യ​റി. മു​ക​ൾ​ഭാ​ഗ​ത്തു നി​ന്നു​ള്ള ചോ​ർ​ച്ച വ​ഴി മ​ഴ​വെ​ള്ളം അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങേ​ണ്ടി വ​ന്നു. സ​ന്ദ​ർ​ശ​ക​ർ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ വീ​ഡി​യോ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​ബു​ദാ​ബി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ മ​ഴ പെ​യ്തു. ലൂ​വ്ര് അ​ബു​ദാ​ബി മ്യൂ​സി​യ​ത്തി​ലും വെ​ള്ളം ക​യ​റി. ചി​ല​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു.

error: Content is protected !!