യു​എ​പി​എ അറസ്റ്റ്: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി

കോ​ഴി​ക്കോ​ട്‌: മാ​വോ​യി​സ്‌​റ്റ്‌ ബ​ന്ധം ആ​രോ​പി​ച്ചു പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്‌​ത ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി. ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്ബ​സ്‌ നി​യ​മ​വി​ദ്യാ​ര്‍​ഥി കോ​ഴി​ക്കോ​ട്‌ തി​രു​വ​ണ്ണൂ​ര്‍ പാ​ലാ​ട്ട്‌​ന​ഗ​ര്‍ മ​ണി​പ്പൂ​രി വീ​ട്ടി​ല്‍ അ​ല​ന്‍ ഷു​ഹൈ​ബ്‌ (20) , ക​ണ്ണൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ്‌ ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി ഒ​ള​വ​ണ്ണ മൂ​ര്‍​ക്ക​നാ​ട്‌ പാ​ന​ങ്ങാ​ട്ടു​പ​റ​മ്ബ്‌ കോ​ട്ടു​മ്മ​ല്‍ വീ​ട്ടി​ല്‍ താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തള്ളിയത്.

ഇരുവരേയും അറസ്റ്റ് ചെയ്തതും യുഎപിഎ ചുമത്തിയതും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പന്തിരാങ്കാവില്‍ നിന്നും ഇരുവരേയും അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കെതിരേ ചുമത്തിയ യുഎപിഎ യും പിന്‍വലിച്ചില്ല. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇരുവരില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖയും കോഡ് ഭാഷ സംബന്ധിച്ച രേഖകളും നോട്ടീസുകളും വിവിധ ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ അനേകം തെളിവുകള്‍ പോലീസ് ഹാജരാക്കിയിരുന്നു. ഇരുവരും മാവോയിസ്റ്റ് ബന്ധം സമ്മതിച്ചതായും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

error: Content is protected !!