നി​യ​മം ന​ട​പ്പാ​ക്കാ​ൻ മു​ഖം നോ​ക്കേ​ണ്ട കാ​ര്യ​മില്ല : പോ​ലീ​സു​കാ​രോ​ടു മു​ഖ്യ​മ​ന്ത്രി

നി​യ​മം ന​ട​പ്പാ​ക്കാ​ൻ മു​ഖം നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു പോ​ലീ​സു​കാ​രോ​ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​വ​പ്പെ​ട്ട​വ​ർ​ക്കു നീ​തി നി​ഷേ​ധി​ക്ക​രു​തെ​ന്നും അ​വ​ർ​ക്ക് അ​ൽ​പം മു​ൻ​ഗ​ണ​ന കൊ​ടു​ത്ത് അ​വ​രെ സ​ഹാ​യി​ക്കു​ന്ന ശൈ​ലി സ്വീ​ക​രി​ക്കാ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി .തൃ​ശൂ​ർ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ട്രെ​യി​നി​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജ​ന​ങ്ങ​ളാ​ണ് ഏ​തു സ​ർ​വീ​സി​ന്‍റെ​യും യ​ജ​മാ​ന​ൻ​മാ​ർ. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ൽ​ക്കു​ക, ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ർ​ജി​ക്കു​ക എ​ന്നി​വ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണെ​ന്നു തി​രി​ച്ച​റി​യാ​ൻ പോ​ലീ​സു​കാ​ർ​ക്കു ക​ഴി​യ​ണം. മ​ടി​യും ഭ​യ​വും ല​വ​ലേ​ശ​വു​മി​ല്ലാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ട​ന്നു​ചെ​ല്ലാ​നും പ​രാ​തി ബോ​ധി​പ്പി​ക്കാ​നും ഏ​തൊ​രു വ്യ​ക്തി​ക്കും സാ​ധി​ക്ക​ണം. പോ​ലീ​സ് ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യും നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​ഖം നോ​ക്കേ​ണ്ട കാ​ര്യ​വു​മി​ല്ല. പ​ക്ഷ​ഭേ​ദ​മെ​ന്യേ കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​ണം. പാ​വ​പ്പെ​ട്ട​വ​ർ​ക്കു നീ​തി നി​ഷേ​ധി​ക്ക​രു​ത്. അ​വ​ർ​ക്ക് അ​ൽ​പം മു​ൻ​ഗ​ണ​ന കൊ​ടു​ത്ത് അ​വ​രെ സ​ഹാ​യി​ക്കു​ന്ന ശൈ​ലി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

error: Content is protected !!