‘മഹ’യ്ക്ക് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനുപിന്നാലെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബു​ള്‍​ബു​ള്‍ എ​ന്നാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇതും മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ കാറ്റും കേരളത്തെ നേരിട്ടു ബാധിക്കില്ല.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി പ​ശ്ചി​മ ബം​ഗാ​ള്‍, ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്കു നീ​ങ്ങു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ കാ​റ്റ് അ​തി​തീ​വ്ര​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി​യി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തും ഇ​ടു​ക്കി​യി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

error: Content is protected !!