പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് ബി.ജെ.പി നേതാവ്: ഗോള്‍ഡ് ലോണെടുക്കാന്‍ പശുവുമായി ബാങ്കിലെത്തി കര്‍ഷകന്‍

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഒരു വിചിത്ര അവകാശവാദം ഉന്നയിച്ചിരുന്നു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വര്‍ണനിറമെന്നുമായിരുന്നു ദിലീപ് ഘോഷ് ‘വെളിപ്പെടുത്തി’യത്. പ്രസ്താവനക്ക് പിന്നാലെ ​ഗോള്‍ഡ് ലോണെടുക്കാന്‍ പശുവുമായി ബാങ്കിലെത്തി കര്‍ഷകന്‍. പശ്ചിമ ബം​ഗാളിലെ മണപ്പുറം ബ്രാഞ്ചിലാണ് ലോണ്‍ എടുക്കുന്നതിന് വേണ്ടി കര്‍ഷകന്‍ എത്തിയത്. പാലില്‍ സ്വര്‍ണം ഉള്ളതുകൊണ്ട് തനിക്ക് ലോണ്‍ ലഭിക്കുമെന്നാണ് ഇയാളുടെ പ്രതീക്ഷ.

‘ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. അതുകൊണ്ടാണ് എന്റ പശുക്കളേയും കൂടെ കൂട്ടിയത്. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് ഞാന്‍ കേട്ടു. ഞാനും എന്റെ കുടുംബവും പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് ആകെ ഇരുപത് പശുക്കള്‍ ഉണ്ട്. ലോണ്‍ ലഭിക്കുകാണെങ്കില്‍ എന്റെ വ്യാപാരം വിപുലമാക്കാന്‍ സാധിക്കും’- കര്‍ഷകന്‍ പറയുന്നു.

ഇതിനിടെ, ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ് ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിം​ഗ്. ദിവസേന ആളുകള്‍ പശുക്കളുമായി വീട്ടില്‍ വന്ന് അവരുടെ പശുക്കള്‍ക്ക് എത്ര രൂപ വായ്പ ലഭിക്കുമെന്ന് ചോദിക്കുന്നുവെന്ന് മനോജ് സിം​ഗ് പറയുന്നു. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് പറഞ്ഞ ദിലീപ് ഘോഷിന് നൊബേല്‍ സമ്മാനം നല്‍കണമെന്നും മനോജ് സിം​ഗ് പരിഹസിച്ചു.

 

error: Content is protected !!