സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഭൂ​വ​നേ​ശ്വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് നി​ല​ത്തി​റ​ക്കി. വൈ​കു​ന്നേ​രം 5.06ന് ​പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി റാ​യ്പൂ​രി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 182 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 670 വി​മാ​ന​ത്തി​നാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. യാ​ത്ര​യ്ക്കി​ടെ സാ​ങ്കേ​തി​ക പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കോ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കോ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പറഞ്ഞു. എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ദ​ഗ്ധ​സം​ഘം വി​മാ​നം പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്കാ​യി മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

error: Content is protected !!