കെ. എം ബഷീറിന്‍റെ മരണം: അപകടമുണ്ടാക്കിയത് ശ്രീറാമിന്‍റെ അശ്രദ്ധമായ ഡ്രൈവിങ്ങെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറി​​​െന്‍റ അപകടമരണത്തിന്​ കാരണമായത്​ ശ്രീറാം വെങ്കിട്ടരാമന്‍റെ അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമസഭയില്‍ പി. കെ ബഷീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു ഗതാഗതമന്ത്രി. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ രേഖാമൂലം മറുപടി നല്‍കി. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നോ എന്ന്​ പൊലീസ്​ റി​േപ്പാര്‍ട്ടില്‍ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ശ്രീറാമി​​​െന്‍റയും വഫ ഫിറോസി​​​െന്‍റയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു.

ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിച്ച്‌ കെ.എം ബഷീര്‍ മരിക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്​തിരുന്നു.

സര്‍ക്കാര്‍ നല്‍കിയ കാരണം നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ്​ ശ്രീറാം മറുപടി നല്‍കിയിരുന്നത്​. മദ്യപിച്ച്‌ വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്‍റെ വിശദീകരണം.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ കാലവാധി 60 ദിവസത്തിനുളളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് ചേര്‍ന്ന സമിതി യോഗം ശ്രീറാമിന്‍റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടാന്‍ സമിതി തീരുമാനിക്കുകയും ചെയ്‍തിരുന്നു.

ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിച്ച്‌ കെ.എം ബഷീര്‍ മരിക്കുന്നത്. അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നല്‍കി.

error: Content is protected !!