വിജയ് ഹസാരെ കിരീടം കർണാടകയ്ക്ക്

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം കർണാടകയ്ക്ക്. ഫൈനലിൽ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റണ്‍സിന് തോൽപ്പിച്ചായിരുന്നു കർണാടകയുടെ കിരീടനേട്ടം. ഇത് നാലാം തവണയാണ് കർണാടക വിജയ് ഹസാരെ കിരീടത്തിൽ മുത്തമിടുന്നത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 49.5 ഓവറിൽ 252 റണ്‍സിന് ഓൾഒൗട്ടായി. മറുപടി ബാറ്റിംഗിൽ കർണാടക 23 ഓവറിൽ 146/1 എന്ന നിലയിൽ നിൽക്കേ മഴയെത്തി. ഇതോടെയാണ് മഴനിയമപ്രകാരം കർണാടകയെ ചാമ്പ്യൻമാരായി തെരഞ്ഞെടുത്തത്.

മായങ്ക് അഗർവാൾ (പുറത്താകാതെ 69), കെ.എൽ.രാഹുൽ (പുറത്താകാതെ 52) എന്നിവരുടെ അർധ സെഞ്ചുറികളുടെ കരുത്തിൽ അനായാസം കർണാടക മുന്നേറുമ്പോഴാണ് മഴയുടെ വരവ്. 55 പന്തുകൾ മാത്രം നേരിട്ട അഗർവാൾ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.

നേരത്തെ ഓപ്പണർ അഭിനവ് മുകുന്ദ് (85), ബാബ അപരാജിത് (66) എന്നിവരുടെ അർധ സെഞ്ചുറിയാണ് തമിഴ്നാടിന് മാന്യമായ സ്കോർ സമ്മാനിച്ചത്. വിജയ് ശങ്കർ 38 റണ്‍സ് നേടി. 50-ാം ഓവറിൽ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ അഭിമന്യൂ മിഥുൻ കർണാടകയക്കായി തിളങ്ങി.

error: Content is protected !!