വാളയാര്‍ പീഡനക്കേസ്: മൂന്നു പ്രതികളെ വെറുതെവിട്ടു

പാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ തുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പാലക്കാട് പോക്‌സോ കോടതി നിരീക്ഷിച്ചു.

കേസില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇനി അവേശഷിക്കുന്നത് ഒരാള്‍ മാത്രമാണ്. പ്രതിക്ക് പതിനേഴ് വയസ്സില്‍ താഴെയുള്ളതിനാല്‍ ജുവനൈല്‍ കോടതിയാണ് വിധി പറയേണ്ടത്.

പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ്​ പൊലീസ്​ മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്.

കുട്ടികളെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവ് ഹാജരാക്കന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ആത്മഹത്യാ പ്രേരണ, പ്രകൃതിവിരുദ്ധ പീഡനം, സ്്ത്രിത്വത്തെ അപമാനിക്കല്‍, പോക്‌സോയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.

കേസന്വേഷണത്തിന്റെ തുടക്കം മുതലെ പൊലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വാളയാറില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗിക പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു.

പതിമൂന്നും ഒന്‍പതും വയസ്സുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയതില്‍ പൊരുത്തക്കേടുകളുണ്ടൈന്നും പോക്‌സോ കോടതി നിരീക്ഷിച്ചു.

error: Content is protected !!