രണ്ടര വയസുകാരന്‍ കുഴല്‍ക്കിണറില്‍ കുടുങ്ങി: രക്ഷാപ്രവര്‍ത്തനം തുടരുന്നു

തമിഴ്നാട്ടില്‍ രണ്ടു വയസുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. ട്രിച്ചി ജില്ലയിലെ നാടുകട്ടുപട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വിടിനടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സുജിത്ത് വില്‍സണ്‍ എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെതുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത് ആശങ്കയുണ്ടാക്കി. നേരത്തെ 25 അടി താഴ്ചയിലായിരുന്നു കുട്ടി ഇപ്പോള്‍ 68 അടി താഴ്ച്ചയിലാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.

സമാന്തരമായി കിണര്‍ ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു.

രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയര്‍ത്താനാണ് വിദഗ്ധര്‍ ശ്രമിക്കുന്നത്.മെഡിക്കല്‍ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

error: Content is protected !!