പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച സൗ​ദി​യി​ലെ​ത്തും

റി​യാ​ദ്​: റി​യാ​ദ്​ ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ പങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച സൗ​ദി​യി​ലെ​ത്തും. ചൊ​വ്വാ​ഴ്ച​യാ​ണ് ‘ഫ്യൂ​ച്ച​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മന്റ്റ്​ ഇ​നി​ഷ്യേ​റ്റി​വ്​’ എ​ന്ന പേ​രി​ല്‍ നി​ക്ഷേ​പ​ക​സം​ഗ​മം മൂ​ന്നാം പ​തി​പ്പ്​ ആ​രം​ഭി​ക്കു​ന്ന​ത്​.

സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി ഭര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വു​മാ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദു​മാ​യും ച​ര്‍ച്ച ന​ട​ത്തും. ഇ​ന്ത്യ-​സൗ​ദി വ്യാ​പാ​ര ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ക്കും. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ഖാ​നും സ​മ്മേ​ള​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇം​റാ​ന്‍ ഖാ​ന്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചി​രു​ന്നു. സൗ​ദി​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഫ്യൂ​ച്ച​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മ​െന്‍റ്​ ഇ​നി​ഷ്യേ​റ്റി​വ്.

29 മു​ത​ല്‍ 31 വ​രെ​യാ​ണ് സ​മ്മേ​ള​നം. 28ന് ​റി​യാ​ദി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 29ന് ​രാ​ത്രി മ​ട​ങ്ങും.               29 നാ​ണ്​ സ​ല്‍​മാ​ന്‍ രാ​ജാ​വു​മാ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​നു​മാ​യും മോ​ദി ച​ര്‍ച്ച   ന​ട​ത്തുക.

error: Content is protected !!