തൃശൂരില്‍ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുക്കാന്‍ ശ്രമം

തൃശൂര്‍: ഡ്രൈവറെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചശേഷം ഊബര്‍ ടാക്സി തട്ടിയെടുത്തു. ഇന്നുപുലര്‍ച്ചെ തൃശൂരിനുസമീപം ആമ്പല്ലൂരില്‍ വച്ചായിരുന്നു സംഭവം. പുതുക്കാട്ടയിലേക്ക് ഓട്ടംപോകാനെന്ന് പറഞ്ഞാണ് കാര്‍ വിളിച്ചത്. ആമ്പല്ലൂരെത്തിയപ്പോള്‍ ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുക്കുകയായിരുന്നു.

ഡ്രൈവറുടെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ വണ്ടി തട്ടിയെടുത്തത്. ആക്രമിക്കപ്പെട്ടയുടന്‍ ഡ്രൈവര്‍ പുതുക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ പിന്തുടര്‍ന്ന് കാലടിയില്‍വച്ച്‌ പിടികൂടി. എന്നാല്‍ പ്രതികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമിക്കാന്‍ പദ്ധതിയിട്ടാണ് പ്രതികള്‍ കാര്‍ വിളിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!