കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം: സമാന്തര കിണര്‍ നിര്‍മാണം ഉപേക്ഷിച്ചേക്കും

തിരുച്ചിറപ്പള്ളി : കളിച്ചുകൊണ്ടിരിക്കെ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം മന്ദഗതിയില്‍. കുട്ടി വീണ കുഴല്‍ക്കിണറിന് സമീപം സമാന്തരമായി കുഴി നിര്‍മ്മിച്ച്‌ കുട്ടിയുടെ അടുത്തെത്തുന്നതില്‍ വിലങ്ങുതടിയായിയത് പാറക്കല്ലുകളാണ്.

കാഠിന്യമേറിയ പാറക്കല്ലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നതിനാല്‍ മണ്ണുള്ള മറ്റൊരു പ്രദേശത്ത് കിണര്‍ ഉണ്ടാക്കാനാണ് ദൗത്യസേനയുടെ ഇപ്പോഴത്തെ ശ്രമം. സമാന്തരമായി കിണര്‍ നിര്‍മ്മിക്കാനുള്ള ശ്രമം ഇന്ന് പുലര്‍ച്ചെ തന്നെ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ താഴേക്ക് പോകുന്തോറും കാഠിന്യമേറിയ പാറക്കല്ലുകള്‍ കാണുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാകാനാണ് സാധ്യത.

error: Content is protected !!