പാലക്കാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

പാലക്കാട്: തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റമുട്ടലില്‍ പാലക്കാട് ഉള്‍വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്.

മാവോയിസ്റ്റുകള്‍ ഇവിടെ ക്യാമ്ബ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ട്‌ നടത്തിയ വെടിവെപ്പിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്‌ സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ തന്നെ പോലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉള്‍വനത്തില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് വിവരം. കൂടുതല്‍ സംഘത്തെ പോലീസ് ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്.

error: Content is protected !!