ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 40 പോയന്‍റ് താഴ്ന്നു. നിഫ്റ്റി 11,575 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആക്‌സിസ് ബാങ്കിന്‍റെ ഓഹരി വില മൂന്നു ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസിന്‍റെ ഓഹരി വിലയില്‍ വീണ്ടും ഇടിവ് നേരിട്ടു. ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്. ഏഷ്യന്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബ്രക്‌സിറ്റ് വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നതാണ് വിപണിയിലെ തകര്‍ച്ചക്ക് കാരണം.

എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എസ്ബിഐ, യെസ് ബാങ്ക്, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എന്‍ടിപിസി, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്‌എം, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!