വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നു: ടി. സിദ്ധീഖിനെതിരെ അന്വേഷണം

കോഴിക്കോട്: വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖിനെതിരെ അന്വേഷണം. അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് തട്ടിയെടുത്തതായാണ് പരാതി.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി താമരശേരി ഡി.വൈ.എസ്.പിക്ക് കൈമാറി. റിട്ടയേര്‍ഡ് മജിസ്ട്രേറ്റ് ലിങ്കണ്‍ എബ്രഹാമിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തുവെന്നാണ് പരാതി.കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി.എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധീഖ് പ്രതികരിച്ചു

ലിങ്കണ്‍ എബ്രഹാം 27 ഏക്കര്‍ ഭൂമി ത​​ന്‍റെ പിതാവി​​​ന്‍റെ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്​റ്റിന്​ എഴുതി വെച്ചിരുന്നു. ലിങ്കണ്‍ എബ്രഹാം തയാറാക്കിയ ഒസ്യത്ത്​ പ്രകാരം അദ്ദേഹത്തി​​​ന്‍റെ മരണശേഷം ഭൂമി ചാരിറ്റബിള്‍ ട്രസ്​റ്റിന്​ ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ പിന്നീട്​ ഈ സ്വത്തുക്കള്‍ ലിങ്കണ്‍ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക്​ കൈമാറിയെന്ന്​ സഹോദരന്‍ ഫിലോമിന്‍ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന്​ സ്വത്ത്​ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ സഹായിച്ചുവെന്നാണ്​ പരാതി.

വ്യജ ഒസ്യത്ത്​ പ്രകാരം ട്രസ്​റ്റിന്​ നല്‍കിയ ഭൂമി സ്വന്തമാക്കാന്‍ ഫിലോമി​ന്‍ എബ്രഹാമിനെ കോണ്‍ഗ്രസ്​ നേതാവ്​ ടി.സിദ്ദിഖ്​, എം.കെ അബ്​ദുല്‍ റഹ്​മാന്‍, ഡി.സി.സി സെക്രട്ടറി ഹബീബ്​ തമ്ബി എന്നിവര്‍ വഴിവിട്ട്​ സഹായിച്ചു. പ്രത്യുപകാരമായി 27 ഏക്കല്‍ ഭൂമിയില്‍ നിന്നും ഒരു ഏക്കര്‍ ഭൂമി ​ടി.സിദ്ദിഖ്​ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ എഴുതി നല്‍കി.

ട്രസ്​റ്റിന്​ ഭൂമി കൈമാറുന്ന ഒസ്യത്തില്‍ ലിങ്കണ്‍ എബ്രഹാമി​​​ന്‍റെ കൈയൊപ്പുണ്ട്​. എന്നാല്‍ സഹോദരന്‍ ഫിലോമിന്‍ സമര്‍പ്പിച്ച ഒസ്യത്തില്‍ ലിങ്കണ്‍ എബ്രഹാമി​​​ന്‍റെ വിരലടയാളമാണുണ്ടായിരുന്നത്​.

error: Content is protected !!