ഒടുവിൽ മക്കളെ തനിച്ചാക്കി ഷീജ യാത്രയായി: എ.കെ.ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

കണ്ണൂർ : വാരത്തെ ഷീജ മരണത്തിന് കീഴടങ്ങി. കാൻസർ ബാധയെ തുടർന്ന് പറക്കമുറ്റാത്ത രണ്ട് മക്കളേയും കൊണ്ട് ദുരിത ജീവിതം നയിക്കുന്ന വാരം ശാസ്താംകോട്ട അമ്പലത്തിന് സമീപത്തെ ഷീജയുടെ വാർത്ത രണ്ടാഴ്ചയ്ക്ക് മുമ്പാണ് ന്യൂസ് വിങ്ങ്സ് റിപ്പോർട്ട് ചെയ്തത്. ഏഴാം തരം വിദ്യാർത്ഥി ഷാരോൺ, നാലു വയസുള്ള ശ്രയയുമാണ് ഷീജയുടെ മക്കൾ. ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാണ്. അസുഖം മൂർഛിച്ചതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷീജ പുലർച്ചെയാണ് മരിച്ചത്.

പ്രദേശത്തെ ഐ ആർ പി സി പ്രവർത്തകരാണ് ഷീജയുടെ ദുരിത ജീവിതത്തെ കുറിച്ച് അറിയുന്നതും ഇടപെടുന്നതും. വാർത്ത നൽകിയ ശേഷം നിരവധി പേർ സഹായ ഹസ്തവുമായി എത്തിയിരുന്നു. ജനമൈത്രി പോലീസ്, എളയാവൂർ സി എച്ച് സെന്റർ തുടങ്ങി വിവിധ സംഘനകളും ഷീജയെ സഹായഹസ്തവുമായി എത്തിയിരുന്നു .

error: Content is protected !!