മ​ഴ: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഇന്ന്‍ അ​വ​ധി

കാ​സ​ര്‍​ഗോ​ഡ്: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു വെ​ള്ളി​യാ​ഴ്ച (25.10.19) അ​വ​ധി ന​ല്‍​കി. ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളു​ടെ പ്ര​ഭാ​വം മൂ​ലം ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം​പ്രാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക തീ​ര​ത്തേ​ക്ക് അ​ടി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​തി​നാ​ല്‍ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​വ​ധി​യും ന​ല്‍​കി​യി​രു​ന്നു.

 

error: Content is protected !!