സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന്‍റെ അറിവോടെ: ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളി. ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന്‍റെ അറിവോടെയായിരുന്നുവെന്നാണ് ജോളിയുടെ പുതിയ വെളിപ്പെടുത്തല്‍.

ഇരുവരുടെയും മരണ വിവരം താനാണ് ഷാജുവിനെ അറിയിച്ചതെന്നും ‘അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു’ എന്നായിരുന്നു ഷാജുവിന്‍റെ പ്രതികരണമെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു. കൂടാതെ, സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ നിരവധി പേര്‍ തന്നെ കൊലപാതകങ്ങള്‍ക്ക് സഹായിച്ചിട്ടുണ്ടെന്നും ഇവരുടെ പേരുകള്‍ തനിക്ക് ഓര്‍മ്മയില്ലെന്നും ജോളി മൊഴി നല്‍കി.

സയനൈഡ് അല്ലാത്ത വിഷ വസ്തുക്കളും കൊലപാതകങ്ങള്‍ നടത്താന്‍ ഉപയോഗിച്ചുവെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു. ജോളിയുടെ ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയിരിക്കുന്നത്.

error: Content is protected !!