സെന്‍സെക്‌സില്‍ 100 പോയിന്‍റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100പോയിന്‍റ് നേട്ടത്തില്‍ 39343 ലും നിഫ്റ്റി 17 പോയിന്‍റ് ഉയര്‍ന്ന്‍ 11644 ലിലുമെത്തി.

ബിഎസ്‌ഇയിലെ 697 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 612 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ദീപാവലി ദിനത്തിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ 17 ശതമാനം നേട്ടമുണ്ടാക്കിയ ടാറ്റ മോട്ടോഴ്സിന്‍റെ ഓഹരി ഇന്നും പതിനൊന്നു ശതമാനം ഉയര്‍ന്നിരിക്കുകയാണ്.

ടാറ്റ സ്റ്റീല്‍, വേദാന്ത, എംആന്‍റ്‌എം, ടിസിഎസ്, റിലയന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, മാരുതി സുസുകി, എല്‍ആന്‍റ്ടി, എച്ച്‌ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെലിന്‍റെ ഓഹരി വില മൂന്നുശതമാനം താഴ്ന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സണ്‍ഫാര്‍മ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

error: Content is protected !!