പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍: സുപ്രധാന കരാറുകള്‍ ഒപ്പുവെക്കും

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച റിയാദില്‍ തിരക്കിട്ട പരിപാടികള്‍. ഒരുദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്കായി തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തിയത്.

ചൊവ്വാഴ്ച കാലത്തുതന്നെ സൗദിയുടെ ഭരണരംഗത്തെ പ്രമുഖരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് പ്രധാനമന്ത്രിക്കായി വിരുന്ന് ഒരുക്കുന്നുണ്ട്. 2.50-ന് സൗദി രാജാവുമായുള്ള ഔദ്യോഗിക ചര്‍ച്ച നടക്കും. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ മേഖലകളിലെ സഹകരണം സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെക്കും. രാത്രി ഏഴിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായുള്ള കൂടിക്കാഴ്ചയാണ്. അദ്ദേഹം ഒരുക്കുന്ന അത്താഴവിരുന്നിലും മോദി സംബന്ധിക്കും.

ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയില്‍ എത്തിയത്.

error: Content is protected !!