അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഉച്ചയോടെ പുറത്തെത്തിക്കും

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വനത്തിൽ നിന്നും ഉച്ചയോടെ പുറത്തെത്തിക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കും.

മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനെടുവിലാണ് 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. തഹസിൽദാർ സംഭവ സ്ഥലത്തേക്ക് ഇന്നലെ പോയിരുന്നെങ്കിലും ഇൻക്വസ്റ്റ് നടപടികൾ നടന്നില്ല. ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുന്‍ പാണ്ഡ്യയാണ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകുക. ഉച്ചയോടെ മൃതദേഹം വനത്തിനകത്ത് നിന്നും പുറത്തെത്തിക്കും. കൊല്ലപ്പെട്ട കാർത്തി, സുരേഷ് എന്നിവർ കർണാടക സ്വദേശികളും ശ്രീമതി തമിഴ്നാട് സ്വദേശിയുമാണെന്നാണ് വിവരം. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാകും പോസ്റ്റ്മോർട്ടം നടത്തുക. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

error: Content is protected !!