തലശ്ശേരി വടക്കുമ്പാട് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: തലശ്ശേരി വടക്കുമ്പാട് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. വടക്കുമ്പാട് കുറുപ്പാടി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന നിഷാന്തിന്‍റെ മകള്‍ നിതാഷയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് നിതാഷ. നിതാഷയെ ഇന്ന് പുലര്‍ച്ചെയാണ് മുറിക്കകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവണ്‍മെന്‍റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്ക കയാണ്. അമ്മ: അനിഷ.

error: Content is protected !!