മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ആയുധങ്ങള്‍ പിടിച്ചെടുത്തതായി എസ്.പി

പാലക്കാട്: അട്ടപ്പാടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്.പി മാധ്യമങ്ങളോട് വിശദീകരിച്ചു.

തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച്‌ മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഇതില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെടുകയായിരുന്നു എ​സ്പി ചൂ​ണ്ടി​ക്കാ​ട്ടി.

പി​റ്റേ​ന്ന്, രാ​വി​ലെ​യാ​ണ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ത​ഹ​സി​ല്‍​ദാ​ര്‍, സ​ബ്ക​ള​ക്ട​ര്‍, ഡോ​ക്ട​ര്‍, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍, ആ​യു​ധ വി​ദ​ഗ്ധ​ര്‍, ഡോ​ഗ് സ്‌​ക്വാ​ഡ്, ബോം​ബ് സ്‌​ക്വാ​ഡ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഡി​എ​ഫ്‌ഒ എ​ന്നി​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പ്ര​ദേ​ശം മു​ഴു​വ​ന്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം വ​ള​ഞ്ഞി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ആ​യു​ധ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​വെ​യാ​ണ് വീ​ണ്ടും വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

രണ്ടു മ​ണി​ക്കൂ​റോ​ളം സ​മ​യം ആ ​വെ​ടി​വെ​പ്പ് നീ​ണ്ടു​നി​ന്നു. ആ ​വെ​ടി​വെ​പ്പി​ലാ​ണ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​യാ​ളു​ടെ കൈ​വ​ശം എ​കെ 47 തോ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ടെ ര​ണ്ട് പേ​ര്‍ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശ​വും ആ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ക്കാ​യി ത​ണ്ട​ര്‍​ബോ​ള്‍​ട്ട് ഏ​റെ നേ​രം തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​താ​യും എ​സ്പി വ്യ​ക്ത​മാ​ക്കി.

ഒ​രു എ​കെ 47 തോ​ക്കും, ഒ​രു 303 തോ​ക്കും, നാ​ട​ന്‍ തോ​ക്കു​ക​ളു​മു​ള്‍​പ്പെ​ടെ ഏ​ഴ് ആ​യു​ധ​ങ്ങ​ളും നൂ​റ് റൗ​ണ്ട് വെ​ടി​യു​ണ്ട​ക​ളും അ​വി​ടെ നി​ന്നു ക​ണ്ടെ​ടു​ത്തു​വെ​ന്നും മൊ​ബൈ​ല്‍ ഫോ​ണും ലാ​പ്‌​ടോ​പ്പും ഉ​ള്‍​പ്പെ​ടെ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​സ്പി പ​റ​ഞ്ഞു.

error: Content is protected !!