ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ഛണ്ഡീഗഢ്: മനോഹര്‍ ലാല്‍ ഖട്ടറിനെ ഹരിയാണയില്‍ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഛണ്ഡീഗഢില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായാണ് ഖട്ടറിനെ തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച്‌ ഖട്ടാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഹരിയാണ മുഖ്യമന്ത്രിയായി രണ്ടാം തവണ ഖട്ടര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചൗതാലയ്ക്ക് പുറമെ ഒരു ഉപമുഖ്യമന്ത്രി കൂടി വേണമെന്നും അത് ബിജെപിയില്‍നിന്ന് വേണമെന്നും ആവശ്യമുയരുന്നതായി സൂചനയുണ്ട്.

90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബിജെപി നേടിയത്. ജെജെപി 10 സീറ്റും നേടിയിരുന്നു. ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്.

ഇതോടെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പായി.

error: Content is protected !!