അധ്യക്ഷനെ കേന്ദ്രനേതൃത്വം തീരുമാനിക്കും: ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചത് അംഗീകാരമെന്നും കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച പദവി അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് കുമ്മനം രാജശേഖരന്‍. പിള്ള മിസോറാം ഗവണറായി ചുമതലയേല്‍ക്കുമ്ബോള്‍ ഒഴിവു വരുന്ന സംസ്ഥാന അധ്യക്ഷന്‍ പദവിക്കായി ചരടുവലി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടാല്‍ സ്വീകരിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയ്ക്ക് അതിന്റേതായ കീഴ് വഴക്കങ്ങളും നിയമങ്ങളും ഭരണഘടനയും നിലവിലുണ്ടെന്നും അതനുസരിച്ച്‌ പാര്‍ട്ടി തീരുമാനങ്ങളെടുക്കുമെന്നും ആര്‍ എസ് എസിന് പ്രത്യേക അഭിപ്രായമില്ലെന്നും കുമ്മനം പറഞ്ഞു. അധ്യക്ഷനെ സംബന്ധിച്ചുള്ള കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും ജനാധിപത്യപ്രക്രിയയിലൂടെ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ​ന്‍​ഡി​എ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും. എ​ന്‍​ഡി‍​എ​യു​ടെ വ​ള​ര്‍​ച്ച​ക്ക് താ​നും ഒ​പ്പ​മു​ണ്ടാ​കും. പാ​ര്‍​ട്ടി എ​ന്തു പ​റ​ഞ്ഞാ​ലും അ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ബി​ജെ​പി​ക്ക് കോ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തോ​ല്‍​വി പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി.

error: Content is protected !!