വിദ്യാര്‍ഥികള്‍ക്ക് ക​ണ്‍​സെ​ഷ​ന്‍ തു​ട​രു​മെ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്‌ആര്‍ടിസി. പുതുതായി കണ്‍സെഷന്ര്‍ അനുവദിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി നിലപാടെടുത്തിരുന്നു. ഇതിനെതിരെ സമരം ചെയ്ത കെഎസ്‍യു പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയിലാണ് കണ്‍സെഷന്‍ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്.

സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ യാത്ര അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം 105 രൂപ സര്‍ക്കാരിന് നഷ്ടം വരുന്നുണ്ട് എന്നാണ് കണക്ക്. നിലവില്‍ നാല്‍പതു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നത്.

error: Content is protected !!