രാജിവയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ല: കൊച്ചി മേയര്‍

കൊച്ചി: രാജിവയ്ക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍. രാജിസന്നദ്ധത താന്‍ അറിയിച്ചിട്ടുമില്ല. കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്‍റെ പരാമര്‍ശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിന്‍ പറഞ്ഞു. കൊച്ചിയില്‍ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്ന് സൗമിനി ജയിന്‍ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനാണ് വീഴ്ച സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. കൊച്ചി നഗരസഭ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കുമെന്ന് സൗമിനിയും പ്രതികരിച്ചിരുന്നു.

error: Content is protected !!