ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തി: സയനൈഡ് മോഹന് വധശിക്ഷ

വിവാഹ വാഗ്ദാനം നല്‍കി ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സയനൈഡ് മോഹന് വധശിക്ഷ. 20 കൊലക്കേസുകളുള്ളതില്‍ 17-ാമത്തെ കൊലയിലാണ് ഇയാള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ നല്‍കിയിരിക്കുന്നത്‌.

പല കേസുകളിലായി ജീവപര്യന്തം ശിക്ഷകളാണ് മോഹന്‍ അനുവിക്കേണ്ടത്. ബന്ത്വാള്‍ കന്യാനയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന മോഹന്‍ 2005ലാണ് കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രണയം നടിച്ച്‌ ലൈംഗികമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു മോഹനന്റെ പതിവ്. 2005ല്‍ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചുകൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് വധശിക്ഷ.

കൊലപ്പെടുത്തിയ 20 മൃതദേങ്ങളും മൈസൂര്‍ ബസ് സ്റ്റാന്റിലും സമീപത്തെ പൊതു ടോയ്‌ലറ്റുകളിലുമായാണ് കണ്ടെത്തിയത്.

error: Content is protected !!