കടൽ പ്രക്ഷുബ്ദം : കണ്ണൂരിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയവർ തിരിച്ചെത്തിയില്ല ; തീരം ആശങ്കയിൽ

കണ്ണൂർ : സംസ്ഥാനത്ത് മഴ ശക്തമായതോടെ പല ജില്ലകളിലും കടൽ പ്രക്ഷുബ്ദമാണ്. കണ്ണൂർ മാപ്പിള ബേയിൽ നിന്നും നിന്നും മത്സ്യ ബന്ധനത്തിന് പോയ രണ്ട് തോണികളും, തലശ്ശേരിയിൽ നിന്ന് പോയ 5 ഇനിയും കരയ്ക്കടുക്കാനുണ്ട്. ഇതിൽ 5 തോണികൾ കടലിൽ വിവിധയിടങ്ങളിൽ ഉള്ളതായി സ്ഥിരീീകരിച്ചിട്ടുണ്ട് . കണ്ണൂരിൽ നിന്ന് പുറപ്പെട്ട രണ്ട് തോണികൾ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല . ഇതിൽ ആറ് തൊഴിലാളികൾ ഉണ്ട് .

ഈ രണ്ട് തോണികളും രണ്ട് ദിവസം മുൻപ് ഉൾക്കടലിൽ ഒഴുക്കു വലക്ക് പോയതാണെന്നും ഉടമസ്ഥർ പറയുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സഹായം തേടിയിട്ടുണ്ട്.

എട്ട് തോണികൾ രാവിലെ മുതൽ മറൈൻ എൻ ഫോർസ്മെന്റിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും പരിശ്രമത്തിൽ കരക്കെത്തിച്ചു. 8 തോണികളിലായി 20 തൊഴിലാളികൾ ഉണ്ടായിരുന്നു.
ഷെമിന മോൾ എന്ന പേരിലുള്ള ഒരു തോണി അഴീക്കൽ അഴിമുഖത്തിന്റെ അടുത്ത് വച്ച് തകർന്നു.തോണിയിലുണ്ടായിരുന്ന 3 തൊഴിലാളികളെ രക്ഷപ്പെടുത്തി .

 

error: Content is protected !!