കശ്മീരില്‍ കുഴിബോംബ് സ്ഫോടനം: കൊല്ലം സ്വദേശിയായ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ സൈനികന് വീരമൃത്യു. അഞ്ചല്‍ ഇടയം സ്വദേശി അഭിജിത്താണ് കശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രഹ്‌ളാദിന്‍റേയും ശ്രീകലയുടെയും മകനാണ് അഭിജിത്ത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജമ്മു കാശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അഭിജിത്ത് വീരമൃത്യു വരിച്ചത്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

error: Content is protected !!