ഈ സത്യസന്ധതയ്ക്ക് അഭിനന്ദനം..!; കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയെ ഏല്‍പ്പിച്ച് ഇല്യാസ് തണ്ടപ്പുറം.

ഇല്യാസ്(വലത്) സ്വര്‍ണ്ണം കൈമാറുന്നു

കണ്ണൂര്‍: കളഞ്ഞു കിട്ടിയ ഒരു പവന്റെ സ്വര്‍ണ്ണം ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി യുവാവ്. കണ്ണൂര്‍ പള്ളിപ്പറമ്പ് ഉടുമ്പി സ്വദേശിയായ ഇല്യാസ് തണ്ടപ്പുറത്തിനാണ് സ്വര്‍ണ്ണം കളഞ്ഞു കിട്ടിയത്. ഇന്ന് രാവിലെ കുടുക്കി മൊട്ട ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. ഒരു പവനോളം സ്വര്‍ണ്ണമാണ് ഇല്യാസിന് കിട്ടിയത്. പവന് 28,480 രൂപയാണ് ഇന്നത്തെ വില.

തനിക്ക് സ്വര്‍ണ്ണം കിട്ടിയ കാര്യം നാട്ടുകാരോടും സമീപത്തുള്ള കടകളിലും അറിയിച്ച ഇല്യാസ്, ഉടമസ്ഥര്‍ തന്നെ വിളിക്കാന്‍ നമ്പര്‍ കൈമാറി. തുടര്‍ന്ന് വാട്‌സ്ആപില്‍ വ്യാപകമായി സന്ദേശവും പ്രചരിപ്പിച്ചു. ഇത് കണ്ടാണ് ഉടമസ്ഥര്‍ വന്ന് സ്വര്‍ണ്ണം കൈപ്പറ്റിയത്. ഇല്യാസിന്റെ സത്യസന്ധതയ്ക്ക് നാട്ടുകാരുടെയും സമൂഹമാധ്യമങ്ങളുടേയും അനുമോദനപ്രവാഹമാണ് ഇപ്പോള്‍.

error: Content is protected !!