തളിപ്പറമ്പില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്‌

തളിപ്പറമ്പില്‍ യൂത്ത് ലീഗ് കമ്മറ്റി യോഗത്തിനിടെ സംഘർഷം.പത്തുപേർക്ക് പരുക്ക്.ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം.പരുക്കേറ്റ കാട്ടി അഷ്‌റഫ് (36 ),എം വി ഫാസിൽ (37 ),കെ വി അമീർ (36 ),എന്നിവരെ തളിപ്പറമ്പ ഗവ.താലൂക്ക് ആശുപത്രിയിലും ഉസ്മാൻ (38 ),കെ പി നൗഷാദ് (37) എന്നിവരെ ലൂർദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളെയും മേൽ കമ്മറ്റിയേയും അറിയിക്കാതെ യോഗം ചേർന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് തങ്ങളെ മർദ്ദിക്കുകയായിരുന്നു എന്ന് ഒരു വിഭാഗവും നഗരസഭാ കൗൺസിലർ സി മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള സംഘം യോഗത്തിൽ അതിക്രമിച്ചു കയറി തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എതിർ വിഭാഗവും ആരോപിക്കുന്നു.

പരസ്പരം ഏറ്റുമുട്ടിയ ഇരുവിഭാഗത്തെയും പിന്നീട് തളിപ്പറമ്പ എസ് ഐ കെ പി ഷൈനിയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നീക്കുകയായിരുന്നു.രാത്രി പത്തരയോടെ ലൂർദ് ആഷപത്രിക്ക് മുന്നിൽ വീണ്ടും പ്രവർത്തകർ ഏറ്റുമുട്ടി.പ്രശ്നം പരിഹരിക്കാനുള്ള ചർച്ചക്കായി ആശുപത്രിയിൽ നിന്നും ഇറങ്ങിവന്നവരെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ഫാസിൽ,കെ എസ് ഇർഷാദ്,എ മുസ്തഫ,സുബൈർ മണ്ണൻ ,ടി കെ മൻസൂർ എന്നിവരെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!