ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ലയിക്കുന്നു

ന്യൂഡൽഹി: ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

രണ്ടു കമ്പനികളും ഒന്നാകുന്നതോടെ 50 ശതമാനം ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ നൽകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് നടപടി. കമ്പനികളുടെ ആസ്തികൾ വഴി 38,000 കോടി രൂപ കണ്ടെത്തുമെന്നും പുനരുദ്ധാരണത്തിന് 15,000 കോടിയുടെ കടപത്രം പുറത്തിറക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ബിഎസ്എൻഎല്ലിന് 4 ജി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

error: Content is protected !!