എടയന്നൂരില്‍ ബൈക്കപകടം; യുവാവ്‌ മരിച്ചു.

കണ്ണൂര്‍: ചാലോട് എടയന്നൂരില്‍ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു. എടയന്നൂര്‍ സ്വദേശി അനുദീപാണ് (22)മരിച്ചത്. ഇന്നലെ രാത്രി 10.30 ന് എടയന്നൂര്‍ ഹൈസ്‌കൂളിന് മുന്നിലായിരുന്നു അപകടം. അനുദീപ് സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഇയാള്‍ തോട്ടിലേക്ക് വീഴുകയായിരുന്നു.


റോഡരികില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ ഏറെ നേരം തെരച്ചില്‍ നടത്തിയതിന് ശേഷമാണ് അനുദീപിനെ കണ്ടെത്തിയത്. ഇന്നലെ ജില്ലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇന്നലെ രാത്രി മഴയ്ക്കിടെ അനുദീപ് എടയന്നൂരിലെ കടയില്‍ കയറി നിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് മഴ തോര്‍ന്നപ്പോള്‍ ചാലോട് ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് പോയി. യാത്രയ്ക്കിടെ ബൈക്ക് തെന്നി വീണ് അപകടത്തില്‍പെട്ടതായാണ് സംശയം.

കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ ദിലീപ്. അമ്മ പ്രസന്ന. ഏക മകനാണ്. മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണുള്ളത്. ഉച്ചയ്ക്ക് 1 മണയോടെ എടയന്നൂരിലെ വീട്ടില്‍ പൊതു
ദര്‍ശനത്തിന് വെക്കും

error: Content is protected !!