ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു.

മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗത്താലയാണ് ഉപമുഖ്യമന്ത്രി. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഉടന്‍ മന്ത്രിസഭാ വിപുലീകരണം ഉണ്ടാകും.

ഹരിയാനയുടെ പതിനൊമത്തെ മുഖ്യമന്ത്രിയായാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ദീപാവലി ദിനമായ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങിനായി തെരെഞ്ഞെടുത്തതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി ആദ്യമായാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്.

error: Content is protected !!