ഐഎസ്‌ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന; വലിയ സംഭവം നടന്നിരിക്കുന്നുവെന്ന്‌ ട്രംപിന്റെ ട്വീറ്റ്

വാഷിംഗ്ടണ്‍: സിറിയയില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാഗ്ദാദിയെ ലക്ഷ്യം വെച്ച്‌ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ ശനിയാഴ്ച യുഎസ് സൈനിക ആക്രമണം നടത്തിയെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ച മുമ്ബാണ് സൈനിക ഓപ്പറേഷന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അനുമതി നല്‍കിയത്.

അതേസമയം സൈനിക നീക്കത്തിന് ശേഷം ട്രംപിന്റെ ട്വീറ്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്. ‘ വലിയയൊരു സംഭവം ഇപ്പോള്‍ ഉണ്ടായി’ എന്നാണ് ട്രംപ് ട്രീറ്റ് ചെയ്തത്. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!