ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

പെരിന്തല്‍മണ്ണ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വെട്ടത്തൂര്‍ കാപ്പ് തത്തംപള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മനു കൃഷ്ണ(14) യെ ആണ് പെരിന്തല്‍മണ്ണ ഒലിങ്കരയിലുള്ള അമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം.അമ്മ ശ്രീജയുടെ വീട്ടില്‍ നിന്നാണ് മനു കൃഷ്ണ സ്‌കൂളില്‍ പോയിരുന്നത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാവിലെ മൃതദേഹം വെട്ടത്തൂരിലെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. വിദ്യാര്‍ത്ഥികളായ മഹികൃഷ്ണ, മന്യകൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്. അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

error: Content is protected !!