കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫിലെ സുമാ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു.

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 25 നെതിരെ 28 വോട്ടുകള്‍ക്കാണ് സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. 11 മണിയോടെയാണ് കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. 12 മണിയോടെ കലക്ടര്‍ ഫലം പ്രഖ്യാപിക്കുകയായിരുന്നു.

എൽ ഡി എഫിന് 25 വോട്ടുകൾ ലഭിച്ചു.ഒരു വോട്ട് അസാധുവായി.55 അംഗങ്ങളാണ് കോര്‍പ്പറേഷനില്‍ ആകെയുള്ളത്. ഇതില്‍ ഒരു സീറ്റ് സി.പി.എം അംഗം മരണപ്പെട്ട് ഒഴിവാണ്.

error: Content is protected !!