വിജയിയുടെ ‘ബിഗില്‍’ പോസ്റ്ററിനെതിരെ പ്രതിഷേധം

വിജയിയുടെ വരാനിരിക്കുന്ന ചിത്രമായ ബിഗില്‍ ആണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. 27ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധവും വിവാദവും. പോസ്റ്ററുകള്‍ വ്യാപകമായി വലിച്ചു കീറിയാണ് ഇറച്ചിവെട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്.

മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഇറച്ചി വെട്ടുന്ന കല്ലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് വിജയ് ഇരിക്കുന്നതായാണ് പോസ്റ്റര്‍. കല്ലിനു മുകളില്‍ ഇറച്ചി വെട്ടുന്ന കത്തിയുമുണ്ട്. ഇതിലെ ചിത്രമാണ് ഇറച്ചി വെട്ടുകാരെ ചൊടിപ്പിച്ചത്. പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ഇറച്ചി വെട്ടുകാരുടെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്. വിജയ് ഇരട്ടവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിവേകും, യോഗി ബാബുവുംചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിജയിയുടെ 63ആമത് ചിത്രമായത് കൊണ്ട് ദളപതി 63 എന്ന പേരിലായിരിക്കും സിനിമ പുറത്തിറങ്ങുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

error: Content is protected !!