ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ

ജനീവ: ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തുമ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ച പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇങ്ങിനെ പറഞ്ഞത്.

‘കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായെന്ന് ലോകത്തെ തോന്നിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എല്ലാം സാധാരണ നിലയിലായെങ്കിൽ യാഥാർഥ്യം എന്താണെന്ന് അറിയാൻ എന്തുകൊണ്ട് അവർ വിദേശ മാധ്യമങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും എൻ.ജി.ഒകളെയും ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാൻ അനുവദിക്കുന്നില്ല? അവർ നുണ പറയുകയാണ്. കർഫ്യൂ പിൻവലിച്ചാൽ യാഥാർഥ്യം പുറത്തുവരും, അവിടെ നടക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ലോകം അറിയും’ -എന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്.

You may have missed

error: Content is protected !!