മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള നഗരസഭാ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനായി നഗരസഭ നല്‍കിയ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. 343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാറില്‍ നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

അതേസമയം ഒഴിപ്പിക്കല്‍ നോട്ടീസിന് നഗരസഭയ്ക്ക് മറുപടി നല്‍കിയതായി ഫ്ലാറ്റുടമകള്‍ വ്യക്തമാക്കി. 12 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നല്‍കിയത്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളില്‍ നിന്നൊഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.

error: Content is protected !!