ഇന്ത്യ-ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍; ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ.

ല​ഡാ​ക്ക്: അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ, ചൈ​നീ​സ് സൈ​നി​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും സൈ​നി​ക​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി​യെ​ന്നു സൈ​ന്യ​ത്തെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

134 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ങ്കോം​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ൻ ക​ര​യി​ലാ​ണ് ഇ​ന്ത്യ​ൻ, ചൈ​നീ​സ് സൈ​നി​ക​ർ ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ വ​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ ഉ​ദ്ധ​രി​ച്ചു വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ സൈ​ന്യം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ചൈ​നീ​സ് സൈ​ന്യം പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി. ഇ​തു ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​ഭാ​ഗ​ത്തു​നി​ന്നും പ്ര​ദേ​ശ​ത്തേ​ക്കു കൂ​ടു​ത​ൽ സൈ​നി​ക​രെ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​രു​സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഉ​ന്ന​ത​ർ ത​മ്മി​ൽ ന​ട​ന്ന പ്ര​തി​നി​ധി ച​ർ​ച്ച ന​ട​ത്തി. ഇ​തു ഫ​ലം ക​ണ്ട​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ട​ലി​ൽ​നി​ന്നു പി​ൻ​മാ​റി.

ടി​ബ​റ്റ് മു​ത​ൽ ല​ഡാ​ക്ക് വ​രെ​യു​ള്ള ഈ ​ത​ടാ​ക​ത്തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ടു​ത്ത മാ​സം അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ര​ണ്ടു വ​ർ​ഷം മു​ന്പ് ദോ​ക്‌ലാ​മി​ൽ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ ത​മ്മി​ൽ സ​മാ​ന​മാ​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രു​ന്നു.

error: Content is protected !!