ഡി.കെ. ശിവകുമാർ ഒമ്പത് ദിവസം കസ്റ്റഡിയിൽ

ന്യൂഡൽഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റിനെ കോടതി ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ആവശ്യപ്പെട്ടത്.

അഭിഭാഷകനും കുടുംബാംഗങ്ങൾക്കും ദിവസവും അരമണിക്കൂർ ശിവകുമാറിനെ കസ്റ്റഡിയിൽ കാണാൻ അനുമതി നൽകിയിട്ടുണ്ട്. സ്വന്തം ഡോക്ടറുടെ കീഴിൽ ചികിത്സക്കും അനുവാദമുണ്ട്.

2017ലെ ​രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ഗു​ജ​റാ​ത്തി​ലെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി ചാ​ക്കി​ടു​ന്ന​ത്​ ത​ട​യാ​ൻ അ​വ​രെ ബം​ഗ​ളൂ​രു​വി​ലെ റി​സോ​ർ​ട്ടി​ൽ ശി​വ​കു​മാ​റി​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ റെ​യ്​​ഡ്​ ന​ട​ത്തിയിരുന്നു. ബം​ഗ​ളൂ​രു​വി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ശി​വ​കു​മാ​റി​​​​​െൻറ വ​സ​തി​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ന​ട​ത്തി​യ റെ​യ്​​ഡി​ൽ ഏ​ഴു​കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​​​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ശി​വ​കു​മാ​റി​നും ബി​സി​ന​സ്​ പ​ങ്കാ​ളി സ​ച്ചി​ൻ നാ​രാ​യ​ണ​ൻ, ശ​ർ​മ ട്രാ​വ​ൽ​സ്​ ഉ​ട​മ സു​നി​ൽ ശ​ർ​മ, ഡ​ൽ​ഹി ക​ർ​ണാ​ട​ക ഭ​വ​ൻ ജീ​വ​ന​ക്കാ​രാ​യ ആ​ഞ്​​ജ​നേ​യ ഹ​നു​മ​ന്ത​യ്യ, രാ​ജേ​ന്ദ്ര എ​ന്നി​വ​ർ​ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ഴി​ഞ്ഞ ​െസ​പ്​​റ്റം​ബ​റി​ൽ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ശിവകുമാറിന്‍റെ അറസ്റ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കർണാടക ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാർ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബംഗളൂരു-മൈസൂരു ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

error: Content is protected !!