പെറുവിന് മുന്നിൽ തോറ്റ് ബ്രസീൽ.

കാലിഫോർണിയ: പെറുവിന് മുന്നിൽ തോറ്റ് ബ്രസീൽ. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒരൊറ്റ ഗോളിനാണ് പെറു ബ്രസീലിനെ നാണംകെടുത്തിയത്. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ബ്രസീലിനോട് തോറ്റതിനുള്ള പ്രതികാരം കൂടിയായി ഇത്.

നെയ്മറിനെ ബെഞ്ചിൽ ഇരുത്തി ബ്രസീലിനെ കളത്തിലിറക്കിയ ടിറ്റെയ്ക്ക് തുടക്കം മുതൽ പിഴച്ചു. 85-ാം മിനിറ്റിൽ ഒരു ഫ്രീ കിക്കിൽ നിന്ന് പെറു വിജയഗോൾ കണ്ടെത്തി. ലൂയിസ് അബ്രാം ആയിരുന്നു ഗോൾ സ്കോറർ.

ഫ്രീ കിക്ക് പിടിക്കാൻ വന്ന ഗോൾകീപ്പർ എഡേഴ്സൺന്റെ തീരുമാനം പിഴക്കുകയായിരുന്നു. ഇതോടെ പന്ത് വലയിലെത്തി. ഒന്നാം ഗോൾകീപ്പർ അലിസണ് പരിക്കേറ്റതിനാലാണ് എഡേഴ്സൺ കളത്തിലിറങ്ങിയത്.

നേരത്തെ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ബ്രസീൽ പെറുവിനെ തോൽപ്പിച്ചിരുന്നു. ഫൈനലിൽ 3-1 എന്ന സ്കോറിനും പെറു ബ്രസീലിനോട് തോറ്റിരുന്നു.

error: Content is protected !!