ലോക റെയിൽവേ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം; അഭിമാനമായി കണ്ണൂർ സ്വദേശി

ലോക റെയിൽവേ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ശക്തരായ ബലേ റോസിനെ ഒന്നിനെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ റെയിൽവേ ടീം കിരീടം നിലനിർത്തിയത്. ബൾഗേറിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ്, റഷ്യ, ജർമ്മനി, ചെക് റിപ്പബ്ലിക് തുടങ്ങിയ ശക്തമായ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് സ്വർണമണിഞ്ഞത്.

കഴിഞ്ഞ തവണയും ചാമ്പ്യൻമാരായ ഇന്ത്യ മികച്ച പോരാട്ടം നടത്തിയാണ് ലോക കിരീടം നിലനിർത്തിയത്. കണ്ണൂർ പൈസക്കരി സ്വദേശി മനു ജോസഫ് ആണ് ടീമിലെ ഏക മലയാളി താരം. മലയാളിയായ ജോതിഷ് ആണ് ടീമിന്റെ പരിശീലകൻ.

കണ്ണൂർ പൈസക്കരി സ്വദേശി മനു ജോസഫ്

 

 

error: Content is protected !!